എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം : ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾ മത്സരപരീക്ഷാ പരിശീലന ധനസഹായം
———————
പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുളള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നൽകുന്ന “എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം -2022-23″എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
സംസ്ഥാനത്ത് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരിക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
🔖 അഞ്ച് വർഷത്തിൽ കുറയാത്ത സേവനപാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുളളതുമായ പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം.
🗓 ഓൺലൈനായി 10.01.2023 ന് മുന്‍പ് അപേക്ഷ സമർപ്പിക്കണം
ഓൺലൈനായി അപേക്ഷിക്കാന്‍
https://www.egrantz.kerala.gov.in/
———————

Comments
Post a Comment